ഒരുമനയൂർ: ചേറ്റുവ മുതൽ ചാവക്കാട് ബൈപ്പാസ് വരെയുള്ള ദേശീയപാതയുടെ ഗുരുതരമായ ശോചനീയാവസ്ഥയ്ക്കും ദേശീയ പാത അധികൃതർ സ്വീകരിക്കുന്ന അനാസ്ഥയ്ക്കുമെതിരെഎൽഡിഎഫ് ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത 66 ഉപരോധ സമരം നടത്തി. തങ്ങൾ പടിയിൽ നടന്ന ഉപരോധം സിപിഎം ഏരിയ കമ്മറ്റി അംഗം എം.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഎംലോക്കൽ സെക്രട്ടറി ജോഷി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. രവീന്ദ്രൻ, മെമ്പർ ഹസീന അൻവർ,മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ഷൈനി ഷാജി, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ഇ. ടി. ജോസ്, സിപിഐ അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറി ആർ.കെ. ഷെജിൽ തുടങ്ങിയവർ സംസാരിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി രാജേഷ് ഒരുമനയൂർ സ്വാഗതവും പ്രസീദ അർജുനൻ നന്ദിയും പറഞ്ഞു.
previous post
