തൃപ്രയാർ :തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തളിക്കുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരങ്ങളോടെ തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജില ഗിരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി. എം. നൗഷാദ് അദm ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.കെ. മോഹനൻ, പി.വിനു , സേവ്യർ പുലിക്കോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ എം.എസ്. ഭാസ്കരൻ, ഷാമില സലീം, ഷോല മഹേഷ്, അംഗങ്ങളായ ഇർഷാദ് കെ. ചേറ്റുവ, അജ്മൽ ഷെരീഫ് , രാജിഷ ശിവജി , സന്തോഷ് കേരാച്ചൻ, ടി.പി. സോമൻ, ഹസീന താജു, താര ബാബു, കെ.ബി. സുധ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എം. ഗിരീഷ് മോഹൻ, ആസൂത്രണ സമിതി ഉപാദ്യക്ഷൻ കെ. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു. നവംബർ 28 വരെ, തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ട്, വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ട്, മാ ഗീത് പബ്ലിക്ക് സ്കൂൾ, നാട്ടിക ശ്രീ നാരായണ കോളേജ്, മണപ്പുറം അക്വാറ്റിക്ക് കോംപ്ലക്സ്, വാലിപ്പറമ്പിൽ ഇൻ്റോർ സ്റ്റേഡിയം, തൃപ്രയാർ ടി. എസ്. ജി. എ, ബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലായി വിവിധ മത്സരങ്ങൾ നടക്കും.
