News One Thrissur
Updates

സോണിയ ഗാന്ധിയുടെ ആത്മകഥ സത്യൻ അന്തിക്കാടിന് സമ്മാനിച്ചു

അന്തിക്കാട്: രാജ്യത്തിന്റെ പരമോന്നത പദവിയേക്കാൾ വലുത് ജനങ്ങളോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും, എല്ലാവരും തുല്യരാണെന്നുള്ള ഉയർന്ന ചിന്തയുമാണെന്ന് സോണിയ ഗാന്ധി സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നുവെന്ന് ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു.ഏറെ ദുരന്തങ്ങൾ വേട്ടയാടിയ ധീരവനിത സോണിയാജിയുടെ ആത്മകഥ “ബിലോങ്ങിങ്” എ ജേർണി ഓഫ് ലൈഫ് എന്ന പുസ്തകം സ്വീകരിച്ചു കൊണ്ട് സംസാരിക്കുക യായിരുന്നു സത്യൻ അന്തിക്കാട്. കെപിസിസിക്കുവേണ്ടി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ, സോണിയാജിയുടെ ആത്മകഥ സത്യൻ അന്തിക്കാടിന് സമ്മാനിച്ചു. കോൺഗ്രസ് നേതാക്കളായ എം.ബി. സജീവ്, ടി.ആർ. ജോയ്, വി.ബി. ലിബീഷ്, ഷാനവാസ് അന്തിക്കാട്, തുടങ്ങിയവർ പങ്കെടുത്തു.

Related posts

നാണു അന്തരിച്ചു

Sudheer K

രാമൻകുട്ടി അന്തരിച്ചു

Sudheer K

പറമ്പൻതളി ഷഷ്ഠി മഹോത്സവത്തിന് ആയിരങ്ങൾ എത്തി

Sudheer K

Leave a Comment

error: Content is protected !!