News One Thrissur
Updates

എളനാടിന്റെ പ്ലം കേക്കും പുഡ്ഡിംഗ് കേക്കും വിപണിയിലിറക്കി

തൃശൂർ: മിൽക്ക് വിപണിയിൽ ശ്രദ്ദേയരായ എളനാട് പുതുതായി വിപണിയിൽ അവതരിപ്പിക്കുന്ന പ്ലം കേക്കും പുഡ്ഡിംഗ് കേക്കും പൂങ്കുന്നം നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. പ്ലം കേക്ക് സജീഷും പുഡ്ഡിംഗ് കേക്ക് ബെന്നിയും ചേർന്ന് അവതരിപ്പിച്ചു.
കേരളത്തിലെ വിവിധ ഫ്രാഞ്ചൈസികളിലൂടെയും കടകളിലൂടെയും സൂപ്പർമാർക്കറ്റുകളിലൂടെയും പാൽ, തൈര്, ചപ്പാത്തി, പ്രീമിയം മിൽക്ക് ബ്രഡ്, മലബാർ പെറോട്ട, ക്രീം ഡ്രീം ബൺ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് ശ്രദ്ധ നേടിയ ശേഷമാണ് ക്രിസ്മസിന് മുന്നോടിയായി കേക്ക് വിഭവങ്ങളും അവതരിപ്പിക്കുന്നത്.
കേരളീയ അഭിരുചിക്കനുസരിച്ചുള്ള രുചികരമായ ചേരുവകളാണ് എളനാട് ഉൽപ്പന്നങ്ങളുടെ പ്രത്യേകത.
മല്ലു കപ്പിൾസ്, ഗീത, മീര എന്നിവർ ആദ്യ വിൽപ്പന നടത്തി. മിനു സ്വാഗതവും കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.

Related posts

വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

Sudheer K

എംഡിഎംഎയുമായി യുവാവ് പിടിയിൽ

Sudheer K

വേണുഗോപാലൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!