തൃപ്രയാർ: ജിനൻ എം. എക്സ് ചലഞ്ച് മോട്ടോക്രോസ് റേസിംഗ് ഇന്ന്. തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തെ തൃപ്രയാർ ദേവസ്വം ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 7 വരെയാണ് മത്സരങ്ങൾ അരങ്ങേറുക. കായിക മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്യും. ഗീതാഗോപി എം.എൽ എ അധ്യക്ഷത വഹിക്കും ഷിമോഗ , മുംബൈ, കർണ്ണാടക, തമിഴ്നാട്, കേരളം, ഗോവ എന്നീവിടങ്ങളിൽ നിന്നായി 150 ൽപ്പരം റൈഡേഴ്സ് മത്സരത്തിൽ പങ്കെടുക്കും. ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും സമ്മാനമായി നല്കും . മൂന്നു വിഭാഗങ്ങളിലായി കുട്ടികളുടെ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട് . ആറുതവണ നാഷണൽ ചാമ്പ്യനായ ടി വി എസ് റൈഡർ ചാഴൂർ സ്വദേശി സി.ഡി. ജിനൻ്റെ നേതൃത്വത്തിലാണ് റേസിംഗ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് വില്ലീസ് മോട്ടോർ സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളായ സഗീർ പടുവിങ്ങൽ, കെ എം നൗഫൽ, വി.ഡി സന്തോഷ്, സലീം പടുവിങ്ങൽ , എ. എ റുഫൈൽ എന്നിവർ അറിയിച്ചു.
next post
