News One Thrissur
Updates

ഡോക്ടറുടെ വീട്ടിൽ നിന്നും ഒരു കോടിയോളം വിലമതിപ്പുള്ള സ്വർണ്ണ ആഭരണങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ.

തൃശൂർ: പേരാമംഗലത്തുള്ള ഡോക്ടർ ദമ്പതികളുടെ വീട്ടിൽ നിന്നും ഒരു കോടിയോളം വിലവരുന്ന സ്വർണ്ണം, ഡയമണ്ട് ആഭരണങ്ങൾ എന്നിവ മോഷണം ചെയ്ത കേസിലെ പ്രതികളായ വിൽവട്ടം കുറ്റുമുക്ക് സ്വദേശിയായ വാരിയംപ്പാട്ട് വീട്ടിൽ ടി.എസ് ഗീതു (35), മണ്ണുത്തി പട്ടാളകുന്ന് സ്വദേശിയായ പുളിങ്കുഴി വീട്ടിൽ പ്രിയ (48) എന്നിവരെയാണ് തൃശൂർ സിറ്റി അസിസ്റ്റൻറ് കമ്മീഷണർ (നാർക്കോട്ടിക് സെൽ ആൻറ് ജെൻറർ ജസ്റ്റിസ്) പി. ഷിബുവിൻെറ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

2023 മുതൽ പല തവണകളായി കേസിനാസ്പദമായ സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാൽ 2025 ജൂലൈ 1 നാണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം ഡോക്ടറായ പേരാമംഗലം സ്വദേശിനിയുടെ വീട്ടിൽ വീട്ടുജോലിക്കു നിന്നിരുന്ന പ്രതികൾ ബെഡ്റൂമിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരു കോടിയോളം വിലവരുന്ന സ്വർണ്ണം, ഡയമണ്ട് ആഭരണങ്ങൾ, ഡയമണ്ട് പതിച്ച വാച്ച്, ഗോൾഡ് കോയിനുകൾ, എന്നിവ പലതവണയായി മോഷണം ചെയ്യുകയായിരുന്നു. ഇക്കാര്യത്തിന് പേരാമംഗലം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം പിന്നീട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശത്തിൽ നാർക്കോട്ടിക് സെൽ ആൻറ് ജെൻറർ ജസ്റ്റിസ് അസിസ്റ്റൻറ് കമ്മീഷണർ പി. ഷിബുവിന് കൈമാറുകയും ചെയ്തു. പിന്നീടുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

അസിസ്റ്റൻറ് കമ്മീഷണർ (നാർക്കോട്ടിക് സെൽ ആൻറ് ജെൻറർ ജസ്റ്റിസ്) പി. ഷിബുവിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി. എം.സാഹിൽ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മിനിത ബി.പി, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, വി.ബി, മിഥുൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

ജോണി അന്തരിച്ചു.

Sudheer K

പെൻഷനേഴ്സ് അസ്സോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

Sudheer K

ചന്ദ്ര അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!