തൃശൂർ : കഞ്ചാവ് വില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ച് ലഹരി സംഘം. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് കല്ലൂര്‍ സ്വദേശി പുത്തുവളപ്പില്‍ വീട്ടില്‍ റിന്റോ പുതിപ്പള്ളിപ്പറമ്പനെയും, അമ്മയേയും, സഹോദരനെയും മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. പ്രതികള്‍ റിജോയെ കൈകൊണ്ടും ചാവി കൊണ്ടും ഗുരുതരമായി ആക്രമിച്ചു . ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരന്‍ റിന്റോയെയും അമ്മ മേരീസിനെയും പ്രതികള്‍ പരിക്കേല്‍പ്പിച്ചു. റിജോ പ്രതിയുടെ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. കേസില്‍ രണ്ടാം പ്രതി കല്ലൂര്‍ കാവല്ലൂര്‍ സ്വദേശി ചക്ലാത്തി വീട്ടില്‍ സിജു (43) നെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസ്സിലെ ഒന്നാം പ്രതിയെ പിടികൂടുന്നതിനായി ഊര്‍ജ്ജിതമായ അന്വേഷണം നടന്ന് വരികയാണ്. പുതുക്കാട് പോലീസ് സ്റ്റേഷന്‍ എസ് ഐ രാജേഷ്, ജി എസ് ഐ ലിയാസ്, എ എസ് ഐ ചാക്കോ, ജി എസ് സി പി ഒ മാരായ ബിജു, ദീപക്, ആന്റണി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
