News One Thrissur
Updates

എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിന്റെ ഗ്ലാസ് ഡോർ കല്ലെറിഞ്ഞ് തകർത്ത പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാപ്രാണം ശാഖയുടെ ചുമതലയിലുള്ള എ.ടി.എം. കൗണ്ടറിന്റെ ഗ്ലാസ് ഡോർ കല്ലെറിഞ്ഞ് തകർത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മാപ്രാണത്ത് താമസിച്ച് മരംവെട്ട് ജോലികൾ ചെയ്ത വരുന്ന വെസ്റ്റ്ബംഗാൾ മൂർഷിദാബാദ് സ്വദേശി സോഹൽ റാണ (28) ആണ് അറസ്റ്റിലായത്.
2026 നവംബർ 12-ന് രാത്രി 8 മണിക്കും നവംബർ 13-ന് പുലർച്ചെ 4 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം.  ഗ്ലാസ് ഡോർ തകർത്തതിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഏകദേശം 7000 രൂപയുടെ നഷ്ടം വരുത്തിയതിന് ബാങ്ക് മാനേജരായ അഭി ഉണ്ണികൃഷ്ണൻ  (41) എന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് ഐ ജാക്സൺ, ജി എസ് സി പി ഒ മാരായ ജിജിൽ കുമാർ ഇ ജി, ഹബീബ് എം എ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

പെരിങ്ങോട്ടുകരയിലെ പൊതു കിണർ കാടുപിടിച്ച് നശിക്കുന്നു; നടപടി യെടുക്കാതെ താന്ന്യം പഞ്ചായത്ത് അധികൃതർ.

Sudheer K

എറവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

Sudheer K

തൃശൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം: എട്ടുപേർ കസ്റ്റഡിയിൽ

Sudheer K

Leave a Comment

error: Content is protected !!