News One Thrissur
Updates

പ്രസിദ്ധമായ കടവല്ലൂർ അന്യോന്യം നവംബർ 14 മുതൽ 26 വരെ

ത്യശൂർ: അറിവിൻ്റെയു‌ം വേദപാണ്ഡിത്യത്തിൻ്റെയും അറിവുകൾ അളക്കുന്ന കടവല്ലൂർ അന്യോന്യം നവംബർ 16 മുതൽ ആരംഭിക്കും. അന്യോന്യത്തോടനുബന്ധിച്ചുള്ള ദേശീയ സെമിനാർ നവംബർ 14 ന് തുടങ്ങും. കടവല്ലൂർ ശ്രീരാമക്ഷേത്രത്തിലാണ് കേരളത്തിന്റെ പരമ്പരാഗത ഋഗ്‌വേദ പണ്ഡിതന്മാരുടെ പ്രശസ്തമായ വേദമത്സര പരീക്ഷ നടക്കുന്നത്. തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലെയും മലപ്പുറം ജില്ലയിലെ തിരുനാവായ മഠത്തിലെയും ഋഗ്‌വേദ പണ്ഡിതന്മാരാണ് ഈ പാണ്ഡിത്യ പരീക്ഷയിൽ പരസ്പരം മാറ്റുരയ്ക്കുന്നത്. നവംബർ 16 തിങ്കളാഴ്‌ച വൈകീട്ട് 6.30 ന് മുഖ്യമന്ത്രി വി. ഡി സതീശൻ അന്യോന്യത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ – കെ.ജി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. അന്യോന്യത്തിൻ്റെ ഭാഗമായി വാചസ്‌പതി വേദബന്ധു പുരസ്ക്കാര സമർപ്പണം ന വംബർ 22 നും, അന്യോന്യ പരിഷത്ത് പ്രസിഡൻറായിരുന്ന മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജന്മ ശതാബ്ദി നവംബർ 24 നും നടക്കും. നവംബർ 22ന് ഉച്ചതിരിഞ്ഞ് 4.30 ന് നടക്കുന്ന വാചസ്‌പതി വേദ ബന്ധു പുരസ്ക്കാര ചടങ്ങ് പത്മശ്രീ അഡ്വ. സി.എസ് വൈദ്യനാഥൻ ഉദ്ഘാടനം ചെയ്യും.. അന്യോന്യത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു.

Related posts

നാട്ടിക ടോൾ പിരിവ്: യുഡിഎഫിന്റെ രാപ്പകൽ സമരം ആരംഭിച്ചു

Sudheer K

കാർ തടഞ്ഞുനിർത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിലെ മുഖ്യ സൂത്രധാരൻ ബാഗ്ലൂരിൽ പിടിയിൽ

Sudheer K

വെറോനിക്ക അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!