News One Thrissur
Updates

നാട്ടിക ടോൾ പിരിവ്: യുഡിഎഫിന്റെ രാപ്പകൽ സമരം സമാപിച്ചു.

തൃപ്രയാർ:രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്ത നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും തന്നെയാണ് ടോൾ കൊള്ളക്ക് നേതൃത്വം കൊടുക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദ് പറഞ്ഞു.

കേന്ദ്രസർക്കാരും ദേശീയപാത അതോറിറ്റിയും ടോൾ കമ്പനിയും നാടിന് തന്നെ ബാധ്യതയായ സാഹചര്യത്തിൽ ടോൾ കൊള്ളയിൽ ബിജെപി നേതാക്കൾക്കുള്ള പങ്കിനെകുറിച്ച് അന്വേഷണത്തിന് സർക്കാർ തയ്യാറാകണം. നാട്ടിക ടോൾപിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന രാപകൽ സമരത്തിൻ്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത‌്‌ പ്രസംഗിക്കുകയായിരുന്നു റഷീദ്.

ടോൾ പ്ലാസക്ക് സമീപം ചേർന്ന രാപകൽ സമരത്തിൽ സമരസമിതി ചെയർമാൻ ജോസ് വള്ളൂർ അധ്വക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ സുനിൽ ലാലൂർ, അഡ്വ. സുഷീൽ ഗോപാൽ, സി.വി. വിമൽ, വി.എം. സിദ്ദിഖ്, എ. എൻ. സിദ്ധ പ്രസാദ്, ഷെറിൻ തേർമഠം, ഷൈൻ നാട്ടിക, അഡ്വ. റോയ് ആന്റണി, പി.എസ്‌.പി. നസീർ, എം. കെ. ബാബുരാജ്, അക്‌ബർ പട്ടാട്ട്, റാനിഷ് രാമൻ, ഷാഫി കല്ലുകടവ്, നൗഷാദ് ഷാ, ഇ.എം. ബഷീർ, സി.എസ്. മണികണ്ഠ‌ൻ, നൗഷാദ് ആറ്റുപറമ്പത്ത്, കെ. ദിലീപ് കുമാർ, വി. ആർ. വിജയൻ, സി.ജെ. പോൾസൺ, പി. വിനു, പി. ഐ. ഷൗക്കത്തലി, ബീന സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Related posts

അരവിന്ദ് വിജയ് തമ്പി അന്തരിച്ചു.

Sudheer K

തൃപ്രയാർ പ്രസ്സ് ക്ലബ്ബ് വാർഷികവും വിരമിച്ച മാധ്യമ പ്രവർത്തകന് യാത്രയയപ്പും നൽകി.

Sudheer K

തൃപ്രയാറിലെ ചേന്ദംകുളം ഫേബ്രിക്സ് ഉടമ ജയപ്രകാശൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!