News One Thrissur
Updates

തളിക്കുളത്ത് കാർ മറിഞ്ഞ് 3 പേർക്ക് പരിക്ക്

തളിക്കുളം: ഹൈസ്കൂളിന് വടക്ക് കലാഞ്ഞി റോഡിന് സമീപം സർവീസ് റോഡിൽ നിയന്ത്രണം വിട്ട് കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്. തളിക്കുളം കോക്കൂർ അഭിഷേക് (28) തളിക്കുളം സ്വദേശി നൗഫൽ (27), തളിക്കുളം പുതിയേടത്ത് റാഷിദ്‌ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തളിക്കുളം ആംബുലൻസ് സർവിസ് പ്രവർത്തകരും 108 ആംബുലൻസ് പ്രവർത്തകരും തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടം. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു.

Related posts

നാട്ടികയിലെ ടോൾ പിരിവിനെതിരെ ടോൾ പ്ലാസ വളഞ്ഞ് യുഡിഎഫ് പ്രവർത്തകർ

Sudheer K

മതവിദ്വേഷം പടർത്തുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച അസം സ്വദേശി കയ്പമംഗലത്ത് പോലീസ് പിടിയിൽ

Sudheer K

“പൂത്തുമ്പിക്കൂട്ടം”വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ അങ്കണവാടി കലോത്സവം നടത്തി.

Sudheer K

Leave a Comment

error: Content is protected !!