News One Thrissur
Updates

ഓപ്പറേഷൻ തൂഫാനിൽ ആവേശമായി വനിതാ വടംവലി; കരുത്ത് കാട്ടി ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട : ആവേശം വാനോളം ഉയർന്ന വടംവലി മത്സരത്തിൽ കരുത്തും ഒത്തൊരുമയും കൈമുതലാക്കി ക്രൈസ്റ്റ് കോളേജ് ജേതാക്കളായി. ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷന്റെയും തൃശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ വടംവലി മത്സരത്തിന്റെ ഫൈനലിൽ സെന്റ് ജോസഫ്‌സ് കോളേജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനം നേടിയത്. സെൻ്റ് ജോസഫ് കോളേജ് രണ്ടാം സ്ഥാനം നേടി.

വനിതകളുടെ കായികശേഷിയും സംഘബലവും വിളിച്ചോതിയ മത്സരം കാണികളിൽ ആവേശം നിറച്ചു. ലഹരിക്കെതിരെ യുവജനങ്ങളെ അണിനിരത്തുന്നതിനൊപ്പം കായികവിനോദങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

തൃശൂർ റൂറൽ ജില്ലാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സി.എസ്. സിനോജ് മത്സരം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.കെ. ഷാജി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്‌സൺ ചിന്ത ധർമ്മരാജൻ മുഖ്യാതിഥിയായി. സെന്റ് ജോസഫ്‌സ് കോളേജ് വൈസ് പ്രിൻസിപ്പൽ സി. അഞ്ജന പ്രസംഗിച്ചു.

സമാപന സമ്മേളനം തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. സി. ബ്ലെസി മുഖ്യാതിഥിയായി. ഡി.വൈ.എസ്.പി. എം.കെ. ഷാജി, എസ്.ഐ. ഇ.യു. സൗമ്യ, വനിതാ എസ്.ഐ. ജിബിഷ കെ.പി., ജനമൈത്രി സമിതി അംഗം ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ഡിവിഷൻ വനിതാ പോലീസ് ടീം, ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം, സി.ഡി.എസ്. ഇരിങ്ങാലക്കുട, മാള ഹോളി ഗ്രേസ് കോളേജ്, ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്, ക്രൈസ്റ്റ് കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ് എന്നിവയുൾപ്പെടെ എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

ലഹരിക്കെതിരെ കൈകോർക്കാം, കായികശേഷിയിലൂടെ കരുത്താർജിക്കാം എന്ന സന്ദേശമുയർത്തിയ മത്സരം ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിന് ആവേശകരമായ ജനകീയ മുഖമായി.

Related posts

പുള്ളിലെ കൊച്ചു വേലായുധന് സിപിഎം നിർമിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു.

Sudheer K

ഇടിയഞ്ചിറ റെഗുലേറ്റര്‍ ഫെബ്രുവരിയോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും; താത്കാലിക ബണ്ട് നിര്‍മാണം 2 ആഴ്ചക്കുള്ളില്‍

Sudheer K

അരവിന്ദാക്ഷൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!