News One Thrissur
Updates

ഗുരുവായൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ ഒക്ടോബർ 27ലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു.

ചേറ്റുവ: ഗുരുവായൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ നാളെ നടത്താൻ തീരുമാനിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബിഎംഎസ് നേതാക്കൾ അറിയിച്ചു.ഗുരുവായൂർ എംഎൽഎ, യുമായും പോലീസ് ഉദ്യോഗസ്ഥരുമായും എൻ.എച്ച് നിർമ്മാണകമ്പനി പ്രതിനിധികളുമായും ബിഎംഎസ് ഭാരവാഹികൾ നടത്തിയ ചർച്ചയിൽ രണ്ടുദിവസത്തിനുള്ളിൽ റോഡിലെ വലിയ കുഴികൾ താൽക്കാലികമായി അടക്കാം എന്ന് ശിവാലയ കമ്പനിയും , ഒരാഴ്ചയ്ക്കുള്ളിൽ റോഡ് നിർമ്മാണം ആരംഭിക്കാമെന്ന് പുതിയ കരാറുകാരനും ഉറപ്പു നൽകിയ സാഹചര്യത്തിലാണ് ബസ് സമരം മാറ്റിയതെന്നും ബിഎംഎസ് നേതാക്കൾ അറിയിച്ചു.

Related posts

കേച്ചേരിയിൽ വാഹനാപകടം; യുവാവ് മരിച്ചു, എട്ടുപേർക്ക് പരിക്ക്.

Sudheer K

ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിലേക്ക് സ്കൂട്ടർ വീണ് യാത്രക്കാരൻ മരിച്ചു.

Sudheer K

സി.പി. രാധാകൃഷ്ണന്‍ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി`

Sudheer K

Leave a Comment

error: Content is protected !!