News One Thrissur
Updates

അരിമ്പൂരിൽ കോൾപ്പാടങ്ങളിലെ മോട്ടർ ഷെഡുകളിൽ നിന്ന് കോപ്പർ കേബിളുകൾ വീണ്ടും മോഷണം പോയി.

അരിമ്പൂർ: കോൾപ്പാടങ്ങളിലെ മോട്ടർ ഷെഡുകളിൽ നിന്ന് വീണ്ടും കോപ്പർ കേബിളുകൾ മോഷണം പോയി. ഇതുമൂലം പുത്തൻ കോൾ പടവിൽ തുടങ്ങാനിരുന്ന പമ്പിങ് മുടങ്ങി. 60 എച്ച്പി മോട്ട റിന്റെ 4 മീറ്ററും 50 എച്ച്പിയുടെ മോട്ടറിന്റെ 2 മീറ്ററും ഉൾപ്പെടെ വിലയേറിയ 6 മീറ്റർ കേബിളുകളാണ് മോഷണം പോയത്.

അരിമ്പൂർ ചാലാടി – പഴംകോളിലെ ഡബിൾതറ മോട്ടർ ഷെഡിൽ 60, 50 എച്ച് പി മോട്ടറു കളിലേക്കുള്ള കണക്ഷൻ കോപ്പർ വയറുകളും മോഷണം പോയി. സെപ്തംബർ 7 ന് പമ്പ് സെറ്റുകളുടെ കേബിളുകൾ മുറിച്ചിട്ട നിലയിൽ കണ്ടിരുന്നു.ഇത് സംബന്ധിച്ച് അന്തിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതന്വേഷിയ്ക്കാൻ പൊലീസ് വരികയോ മൊബൈലിൽ പോലും കാര്യങ്ങൾ വിളിച്ച് അന്വേഷിക്കുകയോ ചെയ്തില്ലെന്ന് പടവ് പ്രസിഡൻറ് കെ.കെ. ശശിധരൻ പറഞ്ഞു. സെപ്തംബർ 12 ന് പമ്പ് സെറ്റിൻ്റെ 6 മീറ്ററോളം വരുന്ന കോപ്പർ കേബിളുകൾ മോഷ്ടാക്കൾ മുറിച്ചെടുത്ത് കൊണ്ടു പോയി. മീറ്ററിന് 3500 രൂപ വിലയുള്ള കോപ്പറുകളാണ് മോഷണം പോയത്. ഈ വിവരവും അന്തിക്കാട് പൊലീസിനെ അറിയിച്ചുവെങ്കിലും നാളിതുവരെയും നിയമപാലകർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേബിളുകൾ മുറിച്ചെടുത്തതോടെ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാതെ കൃഷിയിറക്കൽ പ്രതിസന്ധിയിലാകുമെന്ന ഘട്ടത്തിൽ പാടശേഖര കമ്മിറ്റി ഭാരവാഹികൾ കേബിളുകൾ കൂട്ടിയോജിപ്പിച്ചാണ് മോട്ടർ പ്രവർത്തിപ്പിക്കുന്നത്.
സെപ്തംബർ 17ന് വീണ്ടും മോഷണശ്രമം നടന്നതോടെ സംഘം ഭാരവാഹികൾ മാറി മാറി കാവൽ നിന്ന് മോട്ടോർ ഉപകരണങ്ങൾ സംരക്ഷിക്കുകയാണെന്നും പടവ് ഭാരവാഹികൾ പറഞ്ഞു. ദിവസങ്ങൾക്കു മുൻപ് സൗത്ത് മണലൂർ പാടശേഖരസമിതി യുടെ കാഞ്ഞാംകോൾ പടവിലെ പഴങ്ങാംപറമ്പ് തറ, വാഴക്കോൾ തറ എന്നീ മോട്ടർഷെഡുകളിലും മോഷണം നടന്നിരുന്നു.

 

Related posts

അന്തിക്കാട് തിരുനാളിന് കൊടിയേറി.

Sudheer K

മാർ അപ്രേം കാലം ചെയ്തു

Sudheer K

ഉണ്ണികൃഷ്ണൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!