News One Thrissur
Updates

ബൈക്കുകൾ കൂട്ടിയിടിച്ചു; കാലിക്കറ്റ് എഫ്‌സി താരം തൃശൂർ സ്വദേശി റിജോണ്‍ ജോസിന് ദാരുണാന്ത്യം

കോഴിക്കോട്: കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് ബൈക്ക് അപകടത്തിൽ മരിച്ചു. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശിയായ റിജോണ്‍ ജോസിന് ദാരുണാന്ത്യം സംഭവിച്ചത്. ഒപ്പം സഞ്ചരിച്ച സഹതാരം ഗനി അഹമ്മദ് നിഗമിനെ ഗുരുതര പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുക ആയിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിജോണ്‍ ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമാണ് റിജോണ്‍. ഫോഴ്‌സ കൊച്ചി, എഫ്‌സി കേരള ടീമുകൾക്കായും കളിച്ചു. ഗനി അഹമ്മദ് നിഗം കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ച താരമാണ്.

Related posts

പെരിഞ്ഞനത്ത് ചായക്കടയിൽ അതിക്രമിച്ചുകയറി വാൾ ചൂണ്ടി വധഭീഷണി മുഴക്കിയ പെരിങ്ങോട്ടുകര സ്വദേശിയും കൂട്ടാളിയും പിടിയിൽ

Sudheer K

ആൻ്റോ അന്തരിച്ചു.

Sudheer K

ജനസഹസ്രങ്ങൾ സാക്ഷി : ആറാട്ടുപുഴ പൂരം ഭക്തിസാന്ദ്രം

Sudheer K

Leave a Comment

error: Content is protected !!