കയ്‌പമംഗലം: കുടിവെളള പദ്ധതിയുടെ
പൈപ്പിടൽ തടഞ്ഞ് നാട്ടുകാർ. ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ വാട്ടർ അതോറിറ്റി പുതിയ പൈപ്പുകൾ ഇടുന്നതിന് റോഡ് കുഴിക്കാൻ എത്തിയപ്പോഴാണ് നാട്ടുകാർ തടഞ്ഞത്.
ചളിങ്ങാട് മേഖലയിൽ പൈപ്പിടാൻ വേണ്ടി പൊളിച്ച റോഡ് ഒന്നര വർഷമായിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. ഇത് നന്നാക്കിയിട്ട് മതി ഇനി പൊളിക്കൽ എന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൈപ്പിടൽ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
