കയ്പമംഗലം : ദേശീയപാതയിൽ കയ്പമംഗലം ബോർഡ് സെന്ററിൽ കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.
ശനിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റിയറിംഗ് ഷാഫ്റ്റ് വേർപെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു.
യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റ ഒരാളെ ചെന്ത്രാപ്പിന്നി അൽ ഇഖ്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
