News One Thrissur
Updates

കാട്ടൂരിൽ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ

കാട്ടൂർ :  കാട്ടൂരിൽ എംഡി എം എ യുമായി  രണ്ട് പേർ അറസ്റ്റിൽ.എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുൻ  എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം  എംഡിഎംഎ, ഇലക്ട്രോണിക് ത്രാസ്, എംഡിഎംഎ ചില്ലറ വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 56 ചെറിയ സിപ് ലോക്ക് കവറുകൾ, എംഡിഎംഎ വിൽപ്പന നടത്തിയതിലൂടെ അനധികൃതമായി സമ്പാദിച്ച 1,36,700/- (ഒരു ലക്ഷത്തി മുപ്പത്തിയാറായിരത്തി എഴുനൂറ്) രൂപ എന്നിവയും മറ്റും പിടിച്ചെടുത്തത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് എംഡിഎംഎ നൽകിയത് കാട്ടൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള എടതിരിഞ്ഞി പോത്താനി സ്വദേശി എടച്ചാലി വീട്ടിൽ അനന്തകൃഷ്ണൻ (25) എന്നയാളെയും കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു.
മിഥുൻ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കിലോ കഞ്ചാവുമായി അറസ്റ്റിലായ കേസിലും പൊതു സ്ഥലത്ത് വെച്ച് ലഹരി ഉപയോഗിച്ച കേസിലും പ്രതിയാണ്.
അനന്തകൃഷ്ണൻ കാട്ടൂർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മോഷണക്കേസിലും സ്ഫോടകവസ്തു നിയമപ്രകാരമുള്ള ഒരു കേസ്സിലും രണ്ട് അടിപിടിക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത കേസിലും അടക്കം ആറ് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.
കാട്ടൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ വിനോജ് എ, എസ് ഐ റഫീഖ് പി കെ, ജി എ എസ് ഐ മാരായ ശ്രീജിത്ത്, മിനി പി എ, എസ് സി പി ഒ മുസ്തഫ ഷൗക്കർ, ജി എസ് സി പി ഒ മാരായ ധനീഷ്, സിജു, സി പി ഒ മാരായ സിമി മോഹൻദാസ്, ശരത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Sudheer K

സിദ്ധാർത്ഥൻ അന്തരിച്ചു.

Sudheer K

മലക്കാപ്പറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു.

Sudheer K

Leave a Comment

error: Content is protected !!