News One Thrissur
Updates

പടിയം സ്പോർട്സ് അക്കാദമിയുടെ അഞ്ചാം വാർഷികാഘോഷം

കണ്ടശാംകടവ്: പടിയം സ്പോർട്സ് അക്കാദമിയുടെ അഞ്ചാം വാർഷികാഘോഷം നടത്തി. സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമേഷ് വാസു അധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഗീത ഷിബു, പിഎസ്എ സെക്രട്ടറി സുമേഷ് അപ്പുക്കുട്ടൻ, ട്രഷറർ വി.വി. ബാബു, കൺവീനർ സതീഷ് സത്യൻ എന്നിവർ സംസാരിച്ചു.
അക്കാദമിയിൽ ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങളിൽ കുട്ടികൾക്കും യുവാക്കൾക്കും പരിശീലനവും ഫുട്ബോൾ ടർഫ്, ട്വിൻ ഇൻഡോർ സിന്തറ്റിക് ബാഡ്മിന്റൺ കോർട്ട് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. കലാപരിപാടികളും സ്റ്റേഹവിരുന്നും ഉണ്ടായി.
.

Related posts

ഗുരുവായൂരിൽ ആന ഇടഞ്ഞു

Sudheer K

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവൻ വില 1,02,680 ആയി.

Sudheer K

തൃത്തല്ലൂർ പുഞ്ചിരി കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!