News One Thrissur
Updates

ചേർപ്പിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

ചേർപ്പ് :  ഒരു വർഷം മുൻപ് കളിയാക്കിയതിനുള്ള വൈരാഗ്യത്താൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിള്ളിശ്ശേരി സ്വദേശി പുളിക്കപറമ്പിൽ വീട്ടിൽ ‘കുഞ്ഞക്കൻ’ എന്ന് വിളിക്കുന്ന രാഗേഷ് (25) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം  പെരുമ്പിള്ളിശ്ശേരി പ്രിയദർശിനി ഉന്നതിയിൽ വെച്ചാണ് സംഭവം.  ചേർപ്പ് സ്വദേശി ചേലാക്കുട്ടിൽ വീട്ടിൽ വൈഷ്ണവ് (19) എന്നയാൾക്കാണ് കത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്.
രാഗേഷ് ചേര്‍പ്പ് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും നാല് അടിപിടിക്കേസിലും കാപ്പ നിയപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും മനുഷ്യ ജീവന് അപകടം വരുത്തുന്ന പ്രവൃത്തി ചെയ്ത കേസിലും അടക്കം ഒൻപത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് ഐ അമൽ ജോയ്, എ എസ് ഐ മാരായ ഭരതനുണ്ണി, ജോയ് തോമസ്, സി പി ഒ മാരായ സുജിത്ത്, അർജ്ജുൻ, സിബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

സൈനബ ടീച്ചർ അന്തരിച്ചു.

Sudheer K

കണ്ടശ്ശാംകടവ് ജലോത്സവ നഗരിയിൽ ആവേശമായി കൈകൊട്ടിക്കളി; ഇന്ന് വൈകീട്ട് ഗാനമേള

Sudheer K

ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ അരിമ്പൂർ സ്വദേശിയായ യുവാവ് വാഹനം ഇടിച്ച് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!