തൃപ്രയാർ : നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ഓണം വിപണനമേളക്ക് തുടക്കമായി.തൃപ്രയാർ ബസ് സ്റ്റാൻ്റിനു സമീപം ഈ മാസം 25 വരെ വിപണന മേള പ്രവർത്തിക്കും. വിപണന മേളയുടെ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ രാജി രഞ്ചൻ അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി മുഖ്യാതിഥിയായി. കുടുംബശ്രീ സംരംഭകരുടെ ഉലപ്പന്നങ്ങൾ മാത്രമുള്ള കിറ്റുകളുടെ വിതരണ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ് നിർവഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ അമ്പിളി മോഹൻ, നാട്ടിക പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ എം രേണുക, മെമ്പർമാരായ ടി.സി. ഉണ്ണികൃഷ്ണൻ, സനി രാജു, സജിനി ഉണ്ണിയാരം പുരക്കൽ,0നിഷ ഉണ്ണികൃഷ്ണൻ, രജനി ബാബു, കെ.വി. പവിത്രൻ, സിഡിഎസ് മെമ്പർമാരായ പ്രിയദാസ്, പ്രിയ മണി, ജീജ ശിവൻ, ഗീതാഞ്ജലി തിലകൻ ,നീതു, പൗർണമി,സന്ധ്യ, രമ്യ, ശ്രീജ, സംഗീത, ഷൈലജ ,രമ്യ അനിൽകുമാർ , അക്കൗണ്ടൻ്റ് ലിജിത, ആർപിമാരായ സിമി മോൾ , സിമി, സുരേഖ, സൗമ്യ, കവിത, ജിത, എന്നിവർ പങ്കെടുത്തു.
previous post
