News One Thrissur
Updates

തൃപ്രയാർ ജലോത്സവത്തിന് കൊടിയേറി.

തൃപ്രയാർ : തിരുവോണ നാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിന് കൊടിയേറി. ആവണങ്ങാട്ട് കളരി എ.യു. രഘുരാമപ്പണിക്കർ കൊടിയേറ്റ കർമ്മം നിർവഹിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. എ. പീതാംബരൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിലക്ഷമി വസന്തൻ, ജില്ലാപഞ്ചായത്തംഗം കെ.പി. സന്ദീപ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വിനു , ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, എം.വി. സുരേഷ്, ബെന്നി തട്ടിൽ, ആൻ്റോ തൊറയൻ, സിജോ പുലിക്കോട്ടിൽ , താന്ന്യം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മീനാദേവി, നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പർ അംബിക, ടി.ബി. മായ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായ വത്സൻ കുറുപ്പത്ത്, പി.സി. ശശിധരൻ, സി.ജെ. റോബിൻ, എം.എസ്. സജീഷ് , മണി നാട്ടിക , എം.വി. പവനൻ എന്നിവർ സംബന്ധിച്ചു. 26 ന് തിരുവോണ നാളിലാണ് തൃപ്രയാർ ജലോത്സവം. 20 ലധികം ഇരുട്ടുകുത്തി , ചുരുളൻ വള്ളങ്ങൾ പങ്കെടുക്കും.

 

Related posts

ആർട്ടിസ്റ്റ് വിജയൻ അന്തരിച്ചു

Sudheer K

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികന് പരിക്കേറ്റു.

Sudheer K

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷം കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!