News One Thrissur
Updates

മനക്കൊടി അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ഇല്ലംനിറ

അരിമ്പൂർ : മനക്കൊടി അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിസാന്ദ്രമായി. രാവിലെ ഭഗവാന് വിശേഷാൽ പൂജകളും അടനിവേദ്യം, ചതുശതം നിവേദ്യം എന്നിവ നടത്തി. തന്ത്രി പ്രതിനിധി മേലേടം ശങ്കരനാരായണൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ കതിർ കറ്റകൾ ക്ഷേത്ര മതിൽക്കകത്തേക്ക് വാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിച്ചു. മേൽശാന്തി മുരളി നമ്പൂതിരി, എറനൂർ ഹരി നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. ക്ഷേത്രം പ്രസിഡന്റ്‌ ചന്ദ്രൻ നായർ ആമ്പക്കാട്ട്, സെക്രട്ടറി രവി കറുത്തേതിൽ എന്നിവർ നേതൃത്വം നൽകി.

Related posts

Sudheer K

ഗ്രേയ്‌സി അന്തരിച്ചു

Sudheer K

സ്വത്ത് തർക്കം: പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!