News One Thrissur
Updates

ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതി പുതുക്കാട് പോലീസിന്റെ പിടിയിൽ

തൃശൂർ: പുതുക്കാട്:തലോരിൽ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നരിപ്പറമ്പ് കടപ്പുറം തെക്കത്തിൽ വീട്ടിൽ അബ്ദുൽ മുർഷിദ് (28) ആണ് പിടിയിലായത്.

ജൂൺ 26-ന് പുലർച്ചെയാണ് സംഭവം. തലോർ റോയൽ ഹോട്ടലിന് മുൻവശം പാർക്ക് ചെയ്തിരുന്ന തൃക്കൂർ സ്വദേശി ഗീതാഞ്ജലി വീട്ടിൽ സുനിൽ (32) എന്നയാളുടെ യമഹ ബൈക്കാണ് പ്രതി മോഷ്ടിച്ചത്.

തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ അന്വേഷണ സംഘം പേരാമംഗലത്തു നിന്നും പിടികൂടിയത്. മോഷ്ടിച്ച ബൈക്ക് പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

പുതുക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ, മനീഷ്, ഷിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Related posts

സാമൂഹ്യ സുരക്ഷ പെൻഷൻ: എസി യുള്ള കുടുംബങ്ങളെ ഒഴിവാക്കുന്ന മാനദണ്ഡത്തിൽ ദേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നാട്ടിക പഞ്ചായത്തംഗത്തിന്റെ നിവേദനം

Sudheer K

കാഞ്ഞാണിയിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ട്രാവലർ നടുറോഡിൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Sudheer K

കഴിമ്പ്രം ബീച്ചിൽ എൽഇഡി ലൈറ്റിംങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം

Sudheer K

Leave a Comment

error: Content is protected !!