News One Thrissur
Updates

കർക്കടകത്തിലെ വറുതി മാറ്റാൻ ഉമ്മറിന്റെ അരി വിതരണം 17ാം വർഷത്തിലേക്ക്.

അന്തിക്കാട്: കഴിഞ്ഞ 17 വർഷമായി കർക്കടകമാസത്തിൽ നാട്ടുകാർക്കും ബന്ധുമിത്രാദികൾക്കും സൗജന്യമായി അരിയും കപ്പയും പായസവും വിതരണം ചെയ്യുന്ന അന്തിക്കാട് സ്വദേശി ഉമ്മറിൻ്റെ കരുതൽ ഇത്തവണയും മുടങ്ങിയില്ല

അന്തിക്കാട് കല്ലിട വഴി കുരിക്കപീടിക ഉമ്മറാണ് എല്ലാ കർക്കിടക മാസത്തിലും 5 കിലോ കുറുവ അരിയും, 4 കിലോ കപ്പയും പിന്നെ പായസവും സൗജന്യമായി വിതരണം ചെയ്യാറുള്ളത്. ശനിയാഴ്ച്ച പകൽ 2 ന് അരി വിതരണം ആരംഭിക്കുന്നതിന് മുമ്പേ അന്തിക്കാട് കല്ലിട വഴിയിലെ വീടിൻ്റെ വിശാലമായ മുറ്റം നിറഞ്ഞ് റോഡരികിലേക്ക് വാങ്ങാനെത്തിയ ആളുകളുടെ വരി നീണ്ടിരുന്നു. അന്തിക്കാട് ആൽ സെൻ്ററിൽ പച്ചക്കറി കച്ചവടം നടത്തുകയാണ് ഉമ്മർ. കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് 1,80,000 രൂപ ചിലവഴിച്ചാണ്
ഓരോ വർഷവും ബന്ധുമിത്രാദികൾക്കും നാട്ടുകാർക്കും ഉമ്മർ നിറഞ്ഞ മനസോടെ അരിയും മറ്റും വിതരണം ചെയ്യുന്നത്. ജോലിയും കൂലിയും പൊതുവെ കുറവായ, മഴ തിമിർത്ത് പെയ്യുന്ന കർക്കടക മാസത്തിൽ, തന്നെ കൊണ്ടാകുന്ന
ഒരു സഹായം ചെയ്യുകയെന്നതാണ് ഉമ്മറിൻ്റെ ലക്ഷ്യം. ഭാര്യ റംലയും മക്കളായ ജംഷീർ, ജാഷീർ, ഷാരി എന്നിവരുമൊത്തായിരുന്നു വിതരണം.

Related posts

ഭാനുമതി അമ്മ അന്തരിച്ചു.

Sudheer K

പഴുവിൽ ശ്രീഗോകുലം പബ്ലിക് സ്‌കൂളിൽ കുട്ടികൾക്കായി സ്വിമ്മിങ്ങ് പൂളും ടർഫും

Sudheer K

നാട്ടികയിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!