News One Thrissur
Updates

ചാവക്കാട് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമം മൂന്നുപേർ പിടിയിൽ

ചാവക്കാട് : മണത്തലയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ സ്ത്രീകളടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എരുമപ്പെട്ടി തയ്യൂർ രായംമരക്കാർ വീട്ടിൽ ജസ്ന (30), തമ്പുരാൻപടി നമ്പിയത്ത് വീട്ടിൽ ദീപ്തി (41), എരുമപ്പെട്ടി കരകെട്ടി വീട്ടിൽ ശിഹാബുദ്ധീൻ (38) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30-ഓടെ മണത്തല മുല്ലത്തറയിലെ തച്ചപ്പുള്ളി ഗോൾഡ് ലോൺ സ്ഥാപനത്തിലാണ് സംഭവം. 8 ഗ്രാം 150 മില്ലി തൂക്കമുള്ള വളയം വെച്ച് 80,000 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജീവനക്കാരന് സംശയം ഉയർന്നതോടെ സ്ഥാപന ഉടമ മനോജ് തച്ചപ്പുള്ളിയെ വിവരമറിയിച്ചു. ഉടൻ സ്ഥലത്ത് എത്തിയ മനോജ് ആഭരണം പരിശോധിച്ചപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.

തുടർന്ന് മൂവരെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം ചാവക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Related posts

ഓപ്പറേഷൻ തണ്ടർ: 5 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ.

Sudheer K

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ചു.

Sudheer K

ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ പോലീസിന്റെ സമയോചിതമായ ഇടപെടലിൽ ജീവിതത്തിലേക്ക്

Sudheer K

Leave a Comment

error: Content is protected !!