തൃശൂർ: ആഗസ്റ്റ് 22 ന് നടക്കുന്ന നെഹ്റുവള്ളം കളി മത്സരത്തിന് ഈവൻ്റ് മാനേജ് ചെയ്യുന്നതിന് ആഘോഷ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ കലക്റ്റർ ഷാജി വി.നായർ ,ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ വിനോദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ തൃശൂരിലെ ഓസ്കാർ ഈവൻ്റ് മാനേജ്മെൻ്റിനെ നെഗോഷിയേഷനു വേണ്ടി ക്ഷണിച്ചു വരുത്തി കോട്ടേഷൻ ഉറപ്പിക്കുമെന്നായ സാഹചര്യത്തിൽ ആയത് തട്ടിതെറിപ്പിക്കാൻ വ്യാജവാർത്തകൾ നൽകിയവരുടെ ഉദ്ദേശശുദ്ധി തിരിച്ചറിയണമെന്ന് ഓസ്കാർ ഈവൻ്റ് സി.ഇ. ഒ. ജനീഷ് പി. എസ് തൃശൂരിൽ ഓൺലൈൻ പ്രസ്ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്വട്ടേഷൻ ക്ഷണിച്ച് നിരവധി പേർ അപേക്ഷ നൽകിയെങ്കിലും അന്തിമമായി നല്ല രീതിയിൽ പ്രസൻ്റേഷൻ വീഡിയോ അവതരിപ്പിച്ച ഓസ്കാർ ഈവൻ്റസും മറ്റൊരു കമ്പനിയുമാണ് അവസാന റൗണ്ടിൽ സംഘാടകർ ക്ഷണിച്ചു വരുത്തി ചർച്ചക്കിരുത്തിയത്.
ഓസ്കാറിനെ കൂടാതെ വന്ന മറ്റൊരു കമ്പനി കലൂർ നെഹ്റു സ്റ്റേഡിയത്തിൽ എം.എൽ.എ. ഉമാ തോമസിൻ്റെ സംഭവിച്ച അപകടത്തിൻ്റെ ഉത്തരവാദിത്വം ഓസ്കാർ ഈവൻ്റിനാണെന്ന് പറഞ്ഞ് കലക്റ്ററുമായി യോഗത്തിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും കമ്മിറ്റി ഒന്നടക്കം അവരെ എതിർത്ത് യോഗത്തിൽ നിന്നും പുറത്ത് പോകാനും ആവശ്യപ്പെട്ടു . അതിനു ശേഷം തെറ്റിദ്ധാരണ പരത്താവുന്ന രീതിയിൽ ഓസ്കാറിനെതിരെ വാർത്ത നൽകുകയും ചെയ്തത് ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ജനീഷ് പറഞ്ഞു. അവരെ യോഗത്തിൽ നിന്നും പുറത്താക്കിയത് വള്ളംകളി എക്സിക്യൂട്ടിവ് കമ്മിറ്റിയാണ്. അവർ പോയതോടെ ഓസ്കാർ മാത്രമേ പരിഗണക്ക് വരികയുള്ളു എന്ന് മനസിലാക്കിയ അവരാണ് അത് മുടക്കാനായി മുൻപ് എറണാകുളത്ത് നടന്ന ഈവൻ്റുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിക്കുന്നത്. ഒരു ഈവൻ്റ് കമ്പനി ഏതെല്ലാം അനുമതി പത്രങ്ങൾ സമാഹരിക്കണോ അതെല്ലാം സംഘടിപ്പിച്ച് സംഘാടകർ പറയുന്നതിനനുസരിച്ച് നടത്തികൊടുക്കുക എന്ന ചുമതലയാണുള്ളത്.
മനപ്പൂർവം ഓസ്കാർ ഈവൻ്റിൻ്റെ പ്രവർത്തനങ്ങൾ തടയുക വഴി നാൽപതോളം കുടുംബങ്ങളുടെ ജീവന ഉപാധിയാണ് നഷ്ടപ്പെടുത്തുന്നത് എന്ന് കൂടി ഓർക്കണമെന്നും ജനീഷ് പറഞ്ഞു. ഉമതോമസിൻ്റെ കാര്യത്തിൽ സംഭവിച്ചത് നിർഭാഗ്യകരമാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണ പരിപാടി വരെ ഏറ്റെടുത്ത ഈവൻ്റ് കമ്പനിയാണ് ഓസ്കാറിൻ്റെത് .ഒരു രാഷ്ട്രീയ പാർട്ടികളോടും വെറുപ്പോ വൈരാഗ്യമോ ഇല്ലെന്നും ഞങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ജനീഷ് അഭ്യർത്ഥിച്ചു. ബിസിനസിൽ കുറച്ചു കാലങ്ങളായി തുടരുന്ന അകറ്റി നിർത്തൽ ഉപേക്ഷിക്കണമെന്നും പറഞ്ഞു. ഡയറക്റ്റർ നിരൻജനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
