തൃശൂർ: വടക്കേക്കാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നും കൈ വിലങ്ങുമായി വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു. പുന്നയൂർക്കുളം സ്വദേശി മുഹമ്മദ് ഷിഫാനാണ് രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കൽ പരിശോധനക്കായി വടക്കേക്കാട് ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയതായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
