ശ്രീനാരായണപുരം: കഴിഞ്ഞ ദിവസം ആലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പനങ്ങാട് അഞ്ചാംപരത്തി
സ്വദേശി കാട്ടുപറമ്പിൽ കബീറിൻ്റെ മകൻ റംസാൻ (14) ആണ് മരിച്ചത്. പിതാവ് കബീറും ഇതേ അപകടത്തിൽ മരണപ്പെട്ടിരുന്നു. പനങ്ങാട് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് റംസാൻ. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. പിതാവുമായി കൊടുങ്ങല്ലൂരിലേക്ക് സ്കൂട്ടറിൽ പോകവേ എതിരെവന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റംസാൻ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
