അരിമ്പൂർ: എസ്ബിഐ ശാഖയിലെ എടിഎമ്മിൽ പാമ്പ് കയറി. രാവിലെ പണം എടുക്കാൻ എത്തിയ ആളുടെ കാലിലൂടെ ഇഴഞ്ഞ പാമ്പ് എടിഎം മെഷീന് ഉള്ളിലേക്ക് പോകുകയായിരുന്നു. പാമ്പ് പിടുത്തക്കാരും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം തിരഞ്ഞിട്ടും പാമ്പിനെ കണ്ടെത്താനായില്ല. പാമ്പിനെ കണ്ടെത്താൻ എടിഎം മെഷീന് പുറകിലെ ഷീറ്റ് അഴിച്ചെടുത്തെങ്കിലും കണ്ടെത്താനായില്ല. പാമ്പ് എടിഎം മെഷീന് ആകത്തേക്ക് കയറിയതായാണ് സംശയം. രണ്ടു ദിവസം മുൻപ് ഇതേ ബാങ്കിൻ്റെ അകത്തും പാമ്പിനെ കണ്ടെത്തിയിരുന്നു
previous post
