News One Thrissur
Updates

ചെന്ത്രാപ്പിന്നിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പണം കവർന്നു

ചെന്ത്രാപ്പിന്നി: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പണം കവർന്നു ചെന്ത്രാപ്പിന്നി സെൻ്ററിന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ മൊബൈൽ റിപ്പയർ ചെയ്യാനെത്തിയ ചാമക്കാല സ്വദേശി കൊച്ചിക്കാട്ട് വീട്ടിൽ യദു (36) വിനാണ് കുത്തേറ്റത്. ഷോൾഡറിലും, പുറത്തും കുത്തേറ്റ യദു ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിൽ ചികിത്സ തേടി. യദു കടയിലെത്തിയ നേരത്ത് കടയിലുണ്ടായിരുന്ന രണ്ട് പേരാണ്, ബൈക്കിൻ്റെ ചാവിയുടെ കീ ചെയിനായി ഉപയോഗിച്ചിരുന്ന കത്രിക കൊണ്ട് കുത്തിയതെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ യുവാവ് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ തടഞ്ഞ പ്രതികൾ ഇയാളിൽ നിന്നും പണവും കവർന്നിട്ടുണ്ട്. ഇയാളെ ഭീഷണിപ്പെടുത്തി മൊബൈലിൽ നിന്നും 1800 രൂപ ഗൂഗിൾ പേ ചെയ്യിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കയ്പമംഗലം പോലീസ് പിടികൂടി

Related posts

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഏകാദശി നിറമാലക്ക് തിരി തെളിഞ്ഞു.

Sudheer K

തൃശൂരിൽ ബസ് ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

Sudheer K

ഭാസ്കരൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!