News One Thrissur
Updates

തൃശൂരിൽ ലോഡ്ജിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു.; പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

തൃശ്ശൂർ: വെളിയന്നൂരിൽ നിയറസ്റ്റ് ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. എടമുട്ടം സ്വദേശിനി ജ്യോതി(30) ആണ് മരിച്ചത്. ലോഡ്ജിലെ 108ാം നമ്പര്‍ മുറിയിലാണ് ദാരുണസംഭവം നടന്നത്. കഴിഞ്ഞ 27ന് ഓട്ടോ ഡ്രൈവര്‍ക്കൊപ്പമാണ് യുവതി മുറിയെടുത്തത്. എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനിൽ നൽകിയിരിക്കുന്ന വിവരങ്ങള്‍.ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവര്‍ റിസപ്ഷനിലെത്തി, രണ്ട് ദിവസമായി വിളിക്കുന്നു, യുവതി ഫോണെടുക്കുന്നില്ല എന്ന് അറിയിച്ചതായും സംശയം തോന്നിയതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു

പൊലീസും ഫയര്‍ഫോഴ്സും എത്തി മുറി ബലമായി തുറന്നപ്പോഴാണ് അകത്ത് സ്ത്രീയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

രക്തത്തിൽ കുളിച്ച നിലയിലാണ് യുവതിയുടെയും കുഞ്ഞിന്‍റെ മൃതദേഹങ്ങള്‍ കണ്ടത്. പ്രസവത്തെ തുടര്‍ന്നുള്ള മരണമാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യവും പൊലീസിന്‍റെ അന്വേഷണ പരിധിയിലുണ്ട്. . മുറിയെടുക്കുമ്പോൾ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. സംഭവത്തിൽ സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ മുൻപ് പരിചയമുണ്ടെന്ന് ഓട്ടോ ഡ്രൈവർ പോലീസിനോട് പറഞ്ഞു. മുറിയെടുക്കാൻ സഹായിച്ചിരുന്നു. ഫോണിൽ വിളിച്ചിട്ട് ഇന്ന് കിട്ടിയില്ല. കഴിഞ്ഞദിവസം വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ മരുന്ന് വാങ്ങി നൽകി. തനിക്ക് മറ്റൊന്നും അറിയില്ലെന്നും ഡ്രൈവർ മൊഴി നൽകി.

Related posts

വിരമിക്കുന്ന 14 അങ്കണവാടി പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി.

Sudheer K

നാണു അന്തരിച്ചു

Sudheer K

സ്കൂൾ വിദ്യാർത്ഥികളെ കബളിപ്പിച്ച് ബാറിലേക്ക് കൊണ്ടുപോയി മദ്യം നൽകിയ കെ എസ്ഇബി ജീവനക്കാരനും ബാർ ജീവനക്കാരനും അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!