News One Thrissur
Updates

കാരമുക്കിൽ മിനി വേൾഡ് കപ്പ്: അരിമ്പൂർ സെന്റ് അൽഫോൻസ സ്‌കൂൾ ജേതാക്കൾ

കാരമുക്ക്: എസ്.എൻ.ജി.എസ്.എച്ച്.എസ്.എസ് കാരമുക്ക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹൈസ്കൂൾതല മിനി വേൾഡ് കപ്പ് 2026 ഫുട്ബോൾ മത്സരത്തിൽ സെന്റ് അൽഫോൻസ എച്ച്.എസ്.എസ് അരിമ്പൂർ കിരീടം ചൂടി. ആവേശകരമായ ഫൈനലിൽ ആതിഥേയരായ എസ്എൻജിഎസ് എച്ച്എസ്എസ് കാരമുക്കിനെ പരാജയപ്പെടുത്തി. ഗോൾ നില 3-1

മത്സരങ്ങൾ മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.വി. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
സമീപ പഞ്ചായത്തുകളിലെ
എട്ട് സ്കൂളുകളെ വിവിധ രാജ്യങ്ങളുടെ പേരിൽ അണിനിരത്തിയായിരുന്നു മത്സരം. ജർമ്മനിയെ പ്രതിനിധീകരിച്ച സെന്റ് അൽഫോൻസ എച്ച്എസ്എസ് അരിമ്പൂർ, അർജന്റീനയായി കളത്തിലിറങ്ങിയ ആതിഥേയരായ എസ്എൻജിഎസ് എച്ച്എസ്എസ് കാരമുക്കിനെയാണ് ഫൈനലിൽ തോൽപ്പിച്ചത്.
വിജയികൾക്ക്
സന്തോഷ് ട്രോഫി ടീം മുൻ ക്യാപ്റ്റൻ എൻ.വി. നെൽസൺ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. പ്രിൻസിപ്പൽ പ്രീത. പി. രവീന്ദ്രൻ, ഹെഡ്മിസ്ട്രസ് ജയന്തി . എൻ. മേനോൻ, പി.ടി.എ പ്രസിഡന്റ് പി.ബി. ജോഷി, മാനേജർ സി. എസ്. പ്രദീപ് , എം.കെ.പ്രസൂണ്‍ എന്നിവർ പ്രസംഗിച്ചു.

Related posts

കൊടുങ്ങല്ലൂരിൽ ഹാഷിഷ് ഓയിലും വ്യാജ കറൻസി നോട്ടുമായി യുവാവ് പിടിയിൽ.

Sudheer K

ടെൻസൺ അന്തരിച്ചു.

Sudheer K

വലപ്പാട് ചിത്ര സെന്ററിലെ ജനകീയ ആരോഗ്യ കേന്ദ്രം തുറന്നു

Sudheer K

Leave a Comment

error: Content is protected !!