കൊടുങ്ങല്ലൂർ : വില്പനക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലും വ്യാജ ഇൻഡ്യൻ നോട്ടുകളുമായി യുവാവ് പിടിയിൽ. കേച്ചേരി പറപ്പൂപറമ്പിൽ വീട്ടിൽ ദയാൽ ( 30) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ താമസിച്ചിരുന്ന കൊടുങ്ങല്ലൂർ ചന്തപ്പുരയിലുള്ള ബ്ലൂലൈൻ അപ്പാർട്ട്മെൻ്റിലെ മുറിയിൽ നിന്നുമാണ് ഇവ പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ ലോഡ്ജിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് 13.50 ഗ്രാം ഹാഷിഷ് ഓയിലും, 500 രൂപയുടെ ഒൻപത് വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും, 200 രൂപയുടെ ഒരു വ്യാജ ഇന്ത്യൻ കറൻസി നോട്ട് എന്നിവ കണ്ടെത്തിയത്. തുടർന്നാണ് ദയാലിനെ അറസ്റ്റ് ചെയ്തത്.
ദയാലിന് 2022 ൽ നിരോധിച്ച മയക്ക് മരുന്ന് ഇനത്തിൽപെട്ട 97 ഗ്രാം തൂക്കം വരുന്ന മയക്ക് മരുന്ന് കൈവശം വെച്ചതിന് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കേസും, കുന്നം കുളം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും അടക്കം 4 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
മയക്കു മരുന്നിന്റേയും വ്യാജ കറൻസിയുടെയും ഉറവിടത്തേക്കുറിച്ചും കൂടുതൽ അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ് ഇൻസ്പെക്ടർമാരായ സാലിം, ജിജേഷ്, ജോഷി, എ എസ് ഐ അസ്മാബി, സിവിൽ പോലീസ് ഓഫീസർ ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
