News One Thrissur
Updates

വാളമുക്ക് യുവജനവേദി വായനശാലയുടെ സി.വി. സിദ്ധാർത്ഥൻ മാസ്റ്റർ ഏഴാമത് വിദ്യാഭ്യാസ പുരസ്കാര വിതരണം ഞായറാഴ്ച

അന്തിക്കാട്: യുവജനവേദി വായനശാല വാളമുക്കിൻ്റെ സി വി സിദ്ധാർത്ഥൻ മാസ്റ്റർ ഏഴാമത് വിദ്യാഭ്യാസ പുരസ്കാര വിതരണം ഞായറാഴ്ച്ച വൈകീട്ട് 3 30 ന് യുവജനവേദി മൈതാനത്ത് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേ
ളനത്തിൽ അറിയിച്ചു.സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ടി ആർ അഭിരാമിയെ ചടങ്ങിൽ ആദരിക്കും.പുരസ്കാര ചടങ്ങുകൾ പ്രൊ: സി രവീന്ദ്രനാഥ് എം എൽ എ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറി ടി എം റോയ് പുരസ്കാര വിതരണം നടത്തും.കെ.ടൈറ്റ് ഒന്നാം റാങ്ക് ഹോൾഡറും അദ്ധ്യാപകരുടെ പരിശീലകക്കുമായ കെ അഞ്ജലി മുഖ്യാതിഥിയാകും.കോയമ്പത്തൂർ കൃഷ്ണമ്മാൾ കോളേജിലെ അസി.പ്രൊഫസർ ടി ആർ അഭിരാമിയെ ചടങ്ങിൽ ആദരിക്കും.
വായനശാല സെക്രട്ടറി കെ കെ രാമകൃഷ്ണൻ, പ്രസിഡൻ്റ്
ബിന്ദുഘോഷ്, യുവജനവേദി ജോ: സെക്രട്ടറി അഡ്വ.ജൂബിലി കെ അപ്പുകുട്ടൻ, വായനശാല ജോ: സെക്രട്ടറി ധർമ്മൻ കളപ്പുര എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

വർഗീയ വാദികൾ കലയെ മതത്തിൻ്റെ കള്ളിയിലൊതുക്കുന്നു – മുഖ്യമന്ത്രി

Sudheer K

കൂരിക്കുഴി കമ്പനിക്കടവിൽ വീണ്ടും അനധികൃത മീൻപിടിത്തം, 5 ലക്ഷം പിഴ ചുമത്തി

Sudheer K

മുറ്റിച്ചൂരിൽ വ്യാപാരികൾ ഓണാഘോഷം നടത്തി.

Sudheer K

Leave a Comment

error: Content is protected !!