കൊടുങ്ങല്ലൂർ: സ്വർണഖനിയിൽ നിന്ന് നേരിട്ട് സ്വർണക്കട്ടികൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ അന്തർ ജില്ല തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ‘കെ.ജി.എഫ് സ്വാമി’ എന്നറിയപ്പെടുന്ന പത്ത നംതിട്ട മാധവമംഗലം മനാഴിയി ൽ ഷാജിയെ (61) കൊടുങ്ങല്ലൂരി ൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ മാടവന അത്താണി സ്വദേശി തൃശൂർ റൂറ ൽ ജില്ല പൊലീസ് മേധാവി ബി.
ഷാജി കൃഷ്ണകുമാറിന് നൽകിയ പരാതിയിൽ പ്രതി വാടകക്ക് താ മസിച്ചിരുന്ന കൊടു ങ്ങല്ലൂ ർ ചന്തപ്പുര ഉ ഴവത്ത്കടവിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്. പരിശോ ധനയിൽ ഇയാളുടെ പക്കൽ നിന്ന് തട്ടിപ്പിനായി സൂക്ഷിച്ചിരുന്ന വ്യാജ സ്വർണക്കട്ടികളും നിരവധി റോൾഡ് ഗോൾഡ് ആഭര ണങ്ങളും കണ്ടെടുത്തു. കെ. ജി.എഫ് പോലുള്ള വലിയ സ്വർണഖനികളിൽനിന്ന് നേരിട്ട് വൻതോതിൽ സ്വർണക്കട്ടികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ജ്വല്ലറികൾക്കും മറ്റും നൽകാമെ ന്ന് പറഞ്ഞാണ് ഇരകളെ വല യിലാക്കിയത്. വിശ്വാസ്യത വരാൻ ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണക്കട്ടികൾ കാണിച്ചാണ് ഇടപാടുകൾ ഉറപ്പി ച്ചിരുന്നത്. ഇത്തരത്തിൽ നിരവധി ജ്വല്ലറി ഉടമകളെയും സ്വർണ വ്യാപാരികളെയും സമീപി ച്ച് ലക്ഷക്കണക്കിന് രൂപ പ്രതി തട്ടിയതായാണ് പ്രാഥമിക വിവരം.
2021ൽ തൃശൂർ പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ സ്വർണ ഗണപതി വിഗ്രഹം കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നട ത്തിയ കേസിലും 2021ൽ തൃശൂ ർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ 18 ലക്ഷം രൂപയും 14 പവൻ സ്വർ ണവും തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്.
