അന്തിക്കാട്: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മുറ്റിച്ചൂർ എ.എൽ.പി സ്കൂളിൽ വൃക്ഷ തൈകൾ നട്ടു. പ്രധാനധ്യാപകൻ ബൈജു ജോർജ് സ്കൂൾ ലീഡർ പി.എച്ച്. മുഹമ്മദ് തമീമിന് വൃക്ഷത്തൈകൾ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലാസുകളിലെ കുട്ടികളുടെ പരിസ്ഥിതി ദിന പതിപ്പുകളുടെ പ്രകാശനവും , പ്ലക്കാർഡ് ,പോസ്റ്റർ എന്നിവയുടെ പ്രദർശനവും ഉണ്ടായി. അമൂല്യ ചന്ദ്രൻ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . അധ്യാപകരായ ലിജി കെ. സി.,സബിത കെ.ജെ, സഫ്ന മോൾ , ശ്രീലക്ഷ്മി, ഷമീർ എന്നിവർ നേതൃത്വം നൽകി
next post
