അന്തിക്കാട്: ആസ്ഥാനമായി പ്രവൃത്തിക്കുന്ന തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിധോദേശ സഹകരണ സംഘത്തിൽ 32 വർഷത്തേ സേവനത്തിനു ശേഷം സെക്രട്ടറി കെ വി വിനോദൻ മെയ് 31 ന്പടിയിറങ്ങി. വായ്പ്പയിലും നിക്ഷേപത്തിലും വൻ വർദ്ധനവ് വരുത്തി ഭദ്രമായ സാമ്പത്തിക അടിത്തറ നൽകി, ജനങ്ങളുടെ വിശ്വാസ്യത ആർജിച്ചെടുത്താണ് സഹകരണ സംഘത്തിൽ നിന്ന് പിടിയിറങ്ങുന്നത്.217 കോടി രൂപയുടെ നിക്ഷേപവും 175 കോടി രൂപയുടെ വായ്പ്പയും നൽകി കേരളത്തിലെ മാതൃക സംഘമായി വളർത്തി. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന സംഘമാക്കി മാറ്റി.1994 ൽ പ്യൂൺ ആയാണ് സർവ്വീസിൽ പ്രവേശിക്കുന്നത്. 2017ൽ സെപ്തബറിൽ സെക്രട്ടറിയായി ചുമതലയേറ്റേടുത്തു.ഈ കാലയളവിൽ കാഞ്ഞാണി സെൻ്ററിൽ സ്ഥലവും കെട്ടിടവും വാങ്ങി.സൂപ്പർമാർക്കറ്റും നീതി മെഡിക്കൽ സ്റ്റോറും തുടങ്ങി. അന്തിക്കാട് ഹെഡ് ഓഫീസ് നവീകരിച്ചു. പെരുമ്പിള്ളിശ്ശേരിയിൽ ബ്രാഞ്ച് തുടങ്ങി. പെരിങ്ങോട്ടുകര ബ്രാഞ്ച് നവീകരിച്ചു. കുന്നതങ്ങാടിയിൽ നീതി മെഡിക്കൽ സ്റ്റോർ തുടങ്ങി എണ്ണിയാലെടുങ്ങാത്ത നേട്ടങ്ങൾ സംഘം കൈവരിച്ചാണ് കെ വി വിനോദൻ്റെ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള പടിയിറക്കം. സി പി ഐ മണലൂർ മണ്ഡലം സെക്രട്ടറി, ജില്ലാ കൗൺസിൽ അംഗം, മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഇപ്പോൾ സി പി ഐ മണലൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും മണലൂർ പഞ്ചായത്ത് അംഗവുമായി പ്രവർത്തിക്കുന്നു.
next post
