News One Thrissur
Updates

വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂണിറ്റ് വാർഷികം

തൃപ്രയാർ:വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂണിറ്റിന്റെ 42-ാമത് വാർഷികവും, മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ 39-ാമത് വാർഷിക പൊതുയോഗവും ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ. വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് പി. എം. കാദർ കുഞ്ഞി അധ്യക്ഷത വഹിച്ചു. നാട്ടിക നിയോജക മണ്ഡലം ചെയർമാൻ കെ. കെ. ഭാഗ്യനാഥൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് താജുദ്ദീൻ കാവുങ്ങൽ, വനിതാ വിംഗ് ചെയർപേഴ്സൺ ഷീല പ്രേംരാജ്, യൂണിറ്റ് സെക്രട്ടറി കെ. കെ. ഹംസ എന്നിവർ സംസാരിച്ചു. യൂണിറ്റിലെ മുതിർന്ന അംഗമായ പി. കെ. മാമദ് ഹാജി പതാക ഉയർത്തി.

Related posts

ഉപേന്ദ്രൻ അന്തരിച്ചു.

Sudheer K

ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയായ എളവള്ളി സ്വദേശിയെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം ഒരു വർഷത്തേക്ക് ജയിലിലാക്കി

Sudheer K

അനിൽ അക്കര അടാട്ട് പഞ്ചായത്തിലേക്ക് മത്സരിക്കും

Sudheer K

Leave a Comment

error: Content is protected !!