തൃപ്രയാർ: വലപ്പാട് വീട്ടിൽ സൂക്ഷിച്ച വൻ ഹാൻസ് ശേഖരം പിടികൂടി. തൃശൂർ എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി റേഞ്ചുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് 40 ചാക്കുകളിലായി 600 കിലോ ഹാൻസ് പിടികൂടിയത്. വലപ്പാട് സ്വദേശി വലിയകത്ത് ദിലീപിൻ്റെ വീട്ടിൽ നിന്നാണ് വൻ ഹാൻസ് ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ എൻ. സന്തോഷ്, വാടാനപ്പിള്ളി റേഞ്ച് അസി. ഇൻസ്പെക്ടർ എ.എസ്. പ്രമോദ്, വി.എം. ജബ്ബാർ, പി.വി.ബെന്നി, കെ.വി.ജീസ് മോൻ, എം.ആർ. നെൽസൻ, കെ.എൻ. സുരേഷ്, സി.കെ.ബാബു, എസ് അഫ്സൽ എന്നിവർ ഹാൻസ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
