പെരിങ്ങോട്ടുകര: സംസ്ഥാന സർക്കാറിന്റെ ബജറ്റിൽ
നാട്ടിക നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 50 കോടി രൂപ വകയിരുത്തിയതായി സി.സി. മുകുന്ദൻ എംഎൽഎ അറിയിച്ചു.
▪️അന്തിക്കാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ രണ്ടാം ഘട്ട നിർമ്മാണം – 5 കോടി.
▪️തളിക്കുളം ബ്ലോക്ക് വ്യവസായ സമുച്ചയം കെട്ടിടം രണ്ടാം ഘട്ട നിർമ്മാണം – 5 കോടി.
▪️കോതംകുളം ബീച്ച് റോഡ് 0/000 മുതൽ 1/525 വരെ ബിഎം & ബി.സി ചെയ്ത് അഭിവ്യദ്ധിപ്പെടുത്തൽ – 2 കോടി.
▪️ആലപ്പാട് – പുള്ള് റോഡ് ബിഎം & ബിസി പ്രവൃത്തി – 2.50 കോടി.
▪️കണ്ടശാങ്കടവ് – തൃപ്രയാർ റോഡ് ( മുറ്റിച്ചൂർ ചെമ്മാപ്പിള്ളി വഴി) ബിഎം & ബിസി ചെയ്ത് അഭിവ്യദ്ധിപ്പെടുത്തൽ – 2.50 കോടി.
▪️ഊരകം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള റോഡ്
(കോനിക്കര ഇറക്കം മുതൽ ഊരകം വരെ) ബിഎം & ബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ – 1 .50 കോടി.
▪️താന്ന്യം ഗ്രാമപഞ്ചായത്തിലെ കുട്ടംകുളം സംരക്ഷണഭിത്തി നിർമ്മാണം 1.25 കോടി.
▪️പെരിങ്ങോട്ടുകര എൽ.പി സ്ക്കൂൾ പുതിയ കെട്ടിട നിർമ്മാണം – 2 കോടി.
▪️പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ആസ്ഥാന മന്ദിരം കെട്ടിട നിർമ്മാണം – 50 ലക്ഷം.
എന്നീ പ്രവൃത്തികൾ മുൻഗണന അടിസ്ഥാനത്തിൽ
20% ടോക്കൺ പ്രൊവിഷനിലും
▪️വലപ്പാട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ പുതിയ കെട്ടിട നിർമ്മാണം – 5 കോടി.
▪️കിഴുപ്പിളിക്കര നളന്ദ ജി.എച്ച്.എസ്.എസ് ഗ്രൗണ്ട് നവീകരണം – 5 കോടി.
ജയന്തി ബണ്ട് ആലപ്പാട് ഫെറി റോഡ് ബിഎം& ബിസി പ്രവൃത്തി – 3 കോടി.
▪️നാട്ടിക ഫയർ സ്റ്റേഷൻ റെസ്റ്റ് റൂം നിർമ്മാണം – 1.50 കോടി.
▪️നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം – 1 കോടി.
▪️പാലപ്പെട്ടി ബീച്ച് റോഡ് ബിഎം & ബിസി 1.80 കോടി.
▪️നെല്ല് സംഭരണ കേന്ദ്രം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധി – 5 കോടി.
▪️ജി.എൽ.പി.എസ് പുത്തൻ പീടിക രണ്ടാം ഘട്ട കെട്ടിട നിർമ്മാണം – 1 കോടി.
▪️അന്തിക്കാട് ഗ്രാമപഞ്ചായത്ത് പൊതുകളിയിടം ടർഫ് നിർമ്മാണം – 25 ലക്ഷം.
▪️9 ഗ്രാമപഞ്ചായത്തുകളിൽ അംഗൻവാടികളുടെ നിർമ്മാണം – 1 കോടി.
▪️ആനക്കല്ല് ചങ്ങല ഗേറ്റ് ബോട്ട് ജെട്ടി റോഡ് ബിഎം & ബിസി പ്രവൃത്തി 4 കോടി
എന്നിവയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്
