News One Thrissur
Updates

പാലപ്പെട്ടിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

എടമുട്ടം: ദേശീയപാതയിൽ പാലപ്പെട്ടിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ പടിഞ്ഞാറെ വളവിന് തെക്ക് ഭാഗത്താണ് അപകടമുണ്ടായത്. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന ബസ്സും എതിരെ വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്, അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ സ്‌കൂളിൻ്റെ മതിലിൽ ഇടിച്ചാണ് നിന്നത്. കാർ യാത്രക്കാരായ പെരിങ്ങോട്ടുകര സ്വദേശികൾക്കാണ് പരിക്കേറ്റത്, ഇവരെ വലപ്പാട് മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Related posts

തെരുവ് നായകളുടെ വിഹാര കേന്ദ്രമായി കിഴുപ്പിള്ളിക്കര

Sudheer K

കാർത്ത്യായനി അന്തരിച്ചു.

Sudheer K

നാട്ടിക എൽ ഡി എഫ് സ്ഥാനാർത്ഥി ഗീത ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!