വാടാനപ്പള്ളി: ദേശീയപാത തളിക്കുളം.പത്താം കല്ലിൽ സ്വകാര്യ ബസിടിച്ച്
ഭിന്നശേഷിക്കാരനായ സൈക്കിൾ യാത്രക്കാരൻ മരിച്ചു. തളിക്കുളം കോട്ടത്തുകാവ് ക്ഷേത്രത്തിനു സമീപം വാടകക്ക് താമസിക്കുന്ന തേർവീട്ടിൽ സുബ്രഹ്മണ്യൻ്റെ മകൻ സുജിത്ത് (34) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. ഗ്രാൻ്റ് ബസ് ഇടിച്ച് പരിക്കേറ്റ സുജിത്തിനെ സ്വകാര്യ ആംബുലൻസ് ജീവനക്കാർ ഉടൻ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വീട്ടിലേയ്ക്ക് തിരിച്ചു വന്ന സുജിത്തിന് മൂത്രത്തിലൂടെ രക്ത സ്രാവം കണ്ടതിനെ തുടർന്ന് രാത്രി 12 ഓടെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഇടിച്ച ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.സംസാരശേഷി ഇല്ലാത്തയാളാണ് സുജിത്ത്. അമ്മ : സുരജ. സഹോദരി: ആൻസി
