News One Thrissur
Updates

എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു; സഹോദരൻ ഗുരുതരാവസ്ഥയിൽ

തൃശൂർ: കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ (എട്ട്) ആണ് മരിച്ചത്.
ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു മാതാപിതാക്കൾ കരുതിയിരുന്നത്. പുലർച്ചയോടെ മകൻ അബോധാവസ്ഥയിലവുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തി.
കുട്ടികൾ കിടന്നിരുന്ന തലയണയുടെ അടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. വെള്ളിക്കെട്ടൻ ഇനത്തിൽ പെടുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. പാമ്പിനെ പിന്നീട് തല്ലിക്കൊന്നു. സഹോദരൻ പത്തു വയസ്സുള്ള അനോഷ് എന്ന കുട്ടിയും ഗുരുതരാവസ്ഥയിലാണ്. കുട്ടി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടി അബോധാവസ്ഥയിലാണ്. മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലെ കൂടുതൽ കാര്യങ്ങൾ ലഭ്യമാകൂ.

Related posts

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കാട്ടൂർ സ്വദേശിയിൽ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റു ചെയ്തു.

Sudheer K

സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി 81 കാരിയുടെ തല ചുമരിൽ ഇടിച്ച് മാല കവർന്നു.

Sudheer K

അശ്വതി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!