News One Thrissur
Updates

കണ്ടശ്ശാകടവിൽ ഇ- ടോയ്ലറ്റുകളും ഓപ്പൺ ജിം ഉപകരണങ്ങളും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.

കണ്ടശ്ശാങ്കടവ്: പവലിയനോട് ചേർന്നുള്ള ഇ- ടോയ്ലറ്റുകളും ഓപ്പൺ ജിമ്മിലെ ഉപകരണങ്ങളും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.മണലൂർ പഞ്ചായത്തിൻ്റെ അധീനതയിൽപ്പെടുന്ന വസ്തു വഹകളാണ് ഭാഗികമായി നശിപ്പിയ്ക്കപ്പെട്ടത്. പവലിയനിലും പരിസരത്തെ ഒഴിഞ്ഞ് കിടക്കുന്ന പഴകിയ കെട്ടിടങ്ങളിലും മറ്റും നിരവധി നാടോടികളും മറ്റ് ജില്ലക്കാരും ഇവിടെ അനധികൃതമായി താമസിക്കുന്നുണ്ട്. ഇവരെയെല്ലാം പൊലീസിൻ്റെ സഹായത്തോടെ ഒഴിവാക്കി പവലിയനും അനുബന്ധ സാധന സാമഗ്രികളും സംരക്ഷിയ്ക്കാൻ നടപടികളെടുക്കുമെന്ന് സ്ഥലം സന്ദർശിച്ചതിന് ശേഷം മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ് പറഞ്ഞു. ജനപ്രതിനിധികളായ പി കെ ചന്ദ്രൻ , വി വി സജീന്ദ്രൻ എന്നിവരും പ്രസിഡൻ്റിനൊപ്പമെത്തി കാര്യങ്ങൾ വിലയിരുത്തി.

 

Related posts

കോയമ്മ തങ്ങൾ അന്തരിച്ചു.

Sudheer K

തൃശൂരിൽ ബസിനടിയിൽ കുടുങ്ങി പരിക്കേറ്റ ബസ് തൊഴിലാളി മരിച്ചു

Sudheer K

വാണിജ്യ എൽപിജി വിതരണത്തിനുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ

Sudheer K

Leave a Comment

error: Content is protected !!