തൃശൂർ: പറപ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൻ്റെ ടയർ പൊട്ടി യാത്രക്കാരായ വിദ്യാർത്ഥികൾക്ക് പരിക്ക്. തൃശൂരിൽ നിന്നും ചാവക്കാട് ഭാഗത്തേക്ക് പോയിരുന്ന ബസ്സിൽ ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ പറപ്പൂർ പള്ളിക്കടുത്ത് വെച്ചാണ് സംഭവം. ബസ്സിൻ്റെ പിൻഭാഗത്തെ ടയറാണ് പൊട്ടിയത്, ടയറിന് മുകളിലെ മഡ്ഗാർഡ് ഭാഗത്തെ സീറ്റിൽ ഇരുന്നിരുന്ന കുട്ടികൾക്കാണ് പരുക്കേറ്റത്, ടയർ പൊട്ടിയപ്പോഴുണ്ടായ ഉയർന്ന മർദ്ദത്തിൽ ഇരുമ്പിൻ്റെ മഡ്ഗാർഡ് തകർന്നാണ് കുട്ടികൾക്ക് പരുക്കേറ്റത്. കാലിൽ പരുക്കേറ്റ എളവള്ളി സ്വദേശി കല്ലായി വീട്ടിൽ പ്രജുവിൻറെ മകൻ പ്രവീൺ (18) പാങ്ങ് തിരുനെല്ലൂർ സ്വദേശി ഊരുപറമ്പിൽ വീട്ടിൽ അശോകൻ മകൻ അജിൻ (19) എന്നിവരെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
