News One Thrissur
Updates

നാട്ടിക ബീച്ച് ആരിക്കിരി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി.

തൃപ്രയാർ: നാട്ടിക ബീച്ച് ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനത്ത് ഉത്സവത്തിന് കൊടിയേറി.
രാവിലെ ഗണപതിഹോമം, ഉഷ പൂജ, വിശേഷാൽ പൂജകൾ, തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി. എസ് സന്തോഷ്, മേൽശാന്തി യാദവ്, അനന്തു എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു. തുടർന്ന് ശ്രീകോവിലിൻ്റെ കട്ടിളപ്പാളിയും വാതിലും പിച്ചള പൊതിഞ്ഞ് സമർപ്പിക്കൽ, ഗ്രാമപ്രദക്ഷിണം, പറയെടുപ്പ്, ഉച്ചപൂജ, വൈകിട്ട് ദീപാരാധന, നിറമാല, ചുറ്റുവിളക്ക് രാത്രി അത്താഴപൂജ എന്നിവ നടന്നു.
ക്ഷേത്രം പ്രസിഡന്റ് എ.എസ്. പത്മപ്രഭ, വൈസ് പ്രസിഡന്റ് ഇ.വി. ധർമ്മൻ, സെക്രട്ടറി പി. കെ. ഹരിഹരൻ, ജോ. സെക്രട്ടറി പി. വി. സത്യവ്രതൻ, ട്രഷറർ പി. ബി. രണൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ എ.എസ്. ദേവദാസ്, പി. ആർ. രവീന്ദ്രൻ, യു.കെ. ധർമ്മൻ, പി.ബി. വിനോദ്, യു.ബി. അജയൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മാർച്ച് 28 നാണ് ക്ഷേത്ര മഹോത്സവം. കൊടിയേറ്റ ദിവസം ക്ഷേത്രത്തിലേക്ക് എം. എ യൂസഫലിയുടെ നിർദ്ദേശപ്രകാരം തൃപ്രയാർ വൈമാളിന്റെ ലാഭ വിഹിതത്തിൽ നിന്നുള്ള ധനസഹായം സെക്രട്ടറി ഇ.എ. ഹാരിസ്, മീഡിയ ഹെഡ് എൻ.ബി. സ്വരാജ് എന്നിവർ ചേർന്ന് 5 ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്രം ഭാരവാഹികൾക്ക് കൈമാറി. തുടർന്ന് എല്ലാ വർഷവും ധനസഹായം തുടരുമെന്ന് ലുലു പ്രതിനിധികൾ അറിയിച്ചു.

Related posts

അന്തിക്കാട് ബ്ലോക്കിൽ നിർമ്മാണം പൂർത്തിയാക്കിയ 12 പഠന മുറികളുടെ താക്കോൽ ദാനം നടത്തി.

Sudheer K

ഡിജിറ്റൽ റീ സർവെ കേരളത്തിൽ എട്ട് ലക്ഷം ഹെക്ടർ ഭൂമി പിന്നിട്ടു: അളന്ന് തീർത്തത് 58.65 ലക്ഷം ലാൻഡ് പാഴ്സലുകളിൽ

Sudheer K

പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കുക; ജന്തർ മന്തിർ സമരത്തിന് ഐക്യദാർഢ്യവുമായി ആം ആദ്മി പാർട്ടി ഏകദിന നിരാഹാര സമരം

Sudheer K

Leave a Comment

error: Content is protected !!