കയ്പമംഗലം: എൽഡിഎഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർത്ഥി കെ.കെ. വത്സരാജ് നാമ നിർദ്ദേശപ്രത്രിക സമർപ്പിച്ചു. തൃശ്ശൂർ ഡെപ്യൂട്ടി കളക്ടർ (എൽ എ)സിസിലി ആൻറണി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത് .ഇടതുമുന്നണി ജില്ലാ കൺവീനർ പി.കെ. ചന്ദ്രശേഖരൻ സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ് ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്,
കെ.എസ്. ജയ, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ് , അഡ്വ. ജ്യോതി പ്രകാശ് , മഞ്ജുള അരുണൻ,സിപിഐ മണ്ഡലം അസി. സെക്രട്ടറി അഡ്വ:എ ഡി സുദർശനൻ , മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രമേഷ് ബാബു, ഹൈദ്രോസ് ബി.കെ , അഡ്വ. അരുൺകുമാർ തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.
