News One Thrissur
Updates

നാട്ടിക ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഉത്സവവും 22 മുതൽ 28 വരെ.

തൃപ്രയാർ: നാട്ടിക ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഉത്സവവും 22 മുതൽ 28 വരെ ആഘോഷിക്കും. 22 ന് രാവിലെ കൊടിയേറ്റം തുടർന്ന് ശ്രീകോവിലിൻ്റെ കട്ടിളപ്പാളിയും വാതിലും പിച്ചള പൊതിഞ്ഞ് സമർപ്പിക്കൽ’ 27 ന് രാവിലെ ഉപദേവൻമാർക്ക് ഒറ്റക്കലശം, വൈകീട്ട് മുത്തപ്പന് കലശം, രാത്രി സർപ്പബലി എന്നിവയുണ്ടാവും. 28 ന് ഉത്സവ ദിവസം രാവിലെ ഗണപതി ഹോമം, താലം എഴുന്നള്ളിപ്പ്, ശീവേലി, ഉച്ചക്ക് അന്നദാനം. വൈകീട്ട് പകൽപ്പൂരം 3 ആനകൾ അണിനിരക്കും. തുടർന്ന് വർണ്ണമഴ, തായമ്പക എന്നിവയുണ്ടാവും. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ എ.എസ് പത്മ പ്രഭ, ഇ.വി ധർമ്മൻ, പി.കെ ഹരിഹരൻ, യു .ബി അജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

വലപ്പാട് സ്വദേശി ഖത്തറിൽ മരിച്ചു.

Sudheer K

മനക്കൊടി അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ഇല്ലംനിറ

Sudheer K

15 കാരിയായ മകളെ വെട്ടിപ്പരിൽപ്പിച്ച കേസിൽ പിതാവ് പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!