News One Thrissur
Updates

ബസിൽ വെച്ച് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമം: തമിഴ്നാട് സ്വദേശിനികളായ സഹോദരികൾ പിടിയിൽ

മാള : ബസിൽ വെച്ച് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമം: തമിഴ്നാട്  സ്വദേശിനികളായ സഹോദരികൾ പിടിയിൽ. ഇന്നലെ  പറമ്പിറോഡിൽ വെച്ച് മരിയ മോട്ടോഴ്സ് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന തുമ്പൂർ സ്വദേശിനി  കല്ലിക്കര വീട്ടിൽ ലതിക (62) ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെ ഇവരുടെ ബാഗിലുണ്ടായിരുന്ന 10000/- രൂപ മോഷണം ചെയ്ത് കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിനാണ്  തമിഴ്നാട് മധുരൈ ശിവകാശി റെയിൽവേ ഉന്നതി സ്വദേശിനികളും സഹോദരികളുമായ സീന (28), മഞ്ജു (30) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മാള പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ബെന്നി, ഷാലി, എ എസ് ഐ ഷാജിത, സി പി ഒ അഖിലേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

വി.വി.വാസുദേവൻ അന്തരിച്ചു.

Sudheer K

ഷൈജു അന്തരിച്ചു.

Sudheer K

തൃപ്രയാറിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന് തുടക്കമായി

Sudheer K

Leave a Comment

error: Content is protected !!